Monday, June 25, 2007

ഇന്നുമെന്റെ കണ്ണുനീരില്‍

ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ പുംചിരിച്ചു
ഈറന്‍ മുകില്‍മാലകളില്‍ ഇന്ദ്രധനുസ്സെന്നപോലേ..

സ്വര്‍ണമല്ലി നൃത്തമാടും നാളെയുമീ പൂവനത്തില്‍
തെന്നല്‍ കൈ ചേര്‍ത്തുവെക്കും പൂക്കൂന പൊന്‍പണം പോല്‍..
നിന്‍ പ്രണയപ്പൂ കനിഞ്ഞ പൂമ്പൊടികള്‍ ചിറകിലേന്തി..
എന്റെ ഗാനപ്പൂത്തുമ്പികള്‍ നിന്നധരം തേടി വരും

ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ പുംചിരിച്ചു
ഈറന്‍ മുകില്‍മാലകളില്‍ ഇന്ദ്രധനുസ്സെന്നപോലേ..

ഈ വഴിയില്‍ ഇഴകള്‍ നെയ്യും സാന്ധ്യനിലാശോഭകളില്‍
ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍ തേന്‍പാളിയുയര്‍ത്തിടുമ്പോള്‍
നീയരികില്‍ ഇല്ലയെങ്കില്‍ എന്തു നിന്റെ നിശ്വാസങ്ങള്‍
രാഗമാലയാക്കി വരും കാറ്റെന്നെ തഴുകുമല്ലോ

ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ പുംചിരിച്ചു
ഈറന്‍ മുകില്‍മാലകളില്‍ ഇന്ദ്രധനുസ്സെന്നപോലേ..

ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ പുംചിരിച്ചു

:=====:
സംഗീതം: രവീന്ദ്രന്‍ മാഷ്
ചിത്രം: യുവജനോല്‍സവം
പാടിയത്: യേശുദാസ്
എഴുതിയത്: സത്യന്‍ അന്തിക്കാട്  (ഞെട്ടിച്ചു കളഞ്ഞു!)