Tuesday, February 23, 2010

ആരോ കമഴ്ത്തിവെച്ചോരോട്ടുരുളി പോലെ

ആരോ കമഴ്ത്തിവെച്ചോരോട്ടുരുളി പോലെ ആകാശത്താവണിത്തിങ്കള്‍ (ആരോ..)
പഴകിയോര്‍മയാല്‍ മിഴിനീരു വാര്‍ക്കും (പഴകിയോര്‍മയാല്‍..)
പാഴിരുള്‍ തറവാടെന്‍ മുന്നില്‍
ഒരിക്കല്‍ കൂടിയീ തിരുമുറ്റത്തെത്തുന്നു
ഓണനിലാവും ഞാനും ഈ ഓണനിലാവും ഞാനും

ആരോ കമഴ്ത്തിവെച്ചോരോട്ടുരുളി പോലെ ആകാശത്താവണിത്തിങ്കള്‍

ഉണ്ണിക്കാലടികള്‍ പിച്ചനടന്നോരീ മണ്ണിനെ ഞാനിന്നും സ്നേഹിക്കുന്നു (ഉണ്ണിക്കാലടികള്‍..)
ആര്‍ദ്രമാം ചന്ദനത്തടിയിലെരിഞ്ഞോരെന്‍ അച്ഛന്‍റെ ഓര്‍മയെ സ്നേഹിക്കുന്നു
അരത്തുടം കണ്ണീരാലത്താഴം വിളമ്പിയോരമ്മതന്നോര്‍മയെ സ്നേഹിക്കുന്നു
ഞാന്‍ അമ്മതന്‍ ഓര്‍മയെ സ്നേഹിക്കുന്നു

ആരോ കമഴ്ത്തിവെച്ചോരോട്ടുരുളി പോലെ ആകാശത്താവണിത്തിങ്കള്‍

അന്നെന്നാത്മാവില്‍ മുട്ടിവിളിച്ചോരാ ദിവ്യമാം പ്രേമത്തെ ഓര്‍മ്മിക്കുന്നു (അന്നെനാത്മാവില്‍..)
പൂനിലാവിറ്റിയാല്‍ പൊള്ളുന്ന നെറ്റിയിലാദ്യത്തെ ചുംബനം സൂക്ഷിക്കുന്നു
വേര്‍പിരിഞ്ഞെങ്കിലും നീ എന്നെ ഏല്‍പിച്ച വേദന ഞാനിന്നും സൂക്ഷിക്കുന്നു
എന്‍റെ വേദന ഞാനിന്നും സൂക്ഷിക്കുന്നു.

ആരോ കമഴ്ത്തിവെച്ചോരോട്ടുരുളി പോലെ ആകാശത്താവണിത്തിങ്കള്‍
പഴകിയോര്‍മയാല്‍ മിഴിനീരു വാര്‍ക്കും പാഴിരുള്‍ തറവാടെന്‍ മുന്നില്‍
ഒരിക്കല്‍ കൂടിയീ തിരുമുറ്റത്തെത്തുന്നു
ഓണനിലാവും ഞാനും ഈ ഓണനിലാവും ഞാനും

----
തിരുവോണക്കൈനീട്ടം
വിദ്യാസാഗര്‍| യേശുദാസ്‌ | ഗിരീഷ്‌ പുത്തഞ്ചേരി

Sunday, February 21, 2010

ചാഞ്ചാടിയാടി ഉറങ്ങു നീ

ചാഞ്ചാടിയാടി ഉറങ്ങു നീ.. ചരിഞ്ഞാടിയാടി ഉറങ്ങു നീ..
ആകാശത്തൂഞ്ഞാലാട് നീ.. കാണാക്കിനാ കണ്ടുറങ്ങു നീ

അമ്പോറ്റിയെ നീ കണ്ടോണ്ടുറങ്ങുമ്പം കല്‍ക്കണ്ട കുന്നോന്നു കാണായ് വരും
കല്‍ക്കണ്ട കുന്നിന്‍റെ ഉച്ചീല് ചെല്ലുമ്പോള്‍ അമ്പിളി തമ്പ്രാന്‍റെ കൊലോം കാണാം
ആ കൊലോത്തെത്തുമ്പോ അവിടെ എന്തൊരു രസമെന്നോ
പാല്‍ക്കാവടി ഉണ്ട് അരികെ പായസ പുഴയുണ്ട്
അവിടെ കാത്തുകാത്തോരമ്മ ഇരിപ്പുണ്ട്

ചാഞ്ചാടിയാടി ഉറങ്ങു നീ.. ചരിഞ്ഞാടിയാടി ഉറങ്ങു നീ..
ആകാശത്തൂഞ്ഞാലാട് നീ.. കാണാക്കിനാ കണ്ടുറങ്ങു നീ

അമ്മ നടക്കുമ്പോള്‍ ആകാശച്ചെമ്പോന്നിന്‍ ചിലമ്പാതെ ചിലമ്പുന്ന പാദസരം
അമ്മേടെ കയ്യിലെ കിങ്ങിണി കളിപ്പാട്ടം കിലുങ്ങാതെ കിലുങ്ങുന്ന കിലുക്കാംപെട്ടി
ആ പെട്ടി തുറന്നാലോ അതില്‍ ആയിരം നക്ഷത്രം.
ആ നക്ഷത്രകൂട്ടില്‍ നിറയെ സ്നേഹപ്പൂങ്കിളികള്‍
കിളി പാടും പാട്ടിലോരമ്മമനസ്സുണ്ട്

ചാഞ്ചാടിയാടി ഉറങ്ങു നീ.. ചരിഞ്ഞാടിയാടി ഉറങ്ങു നീ..
ആകാശത്തൂഞ്ഞാലാട് നീ.. കാണാക്കിനാ കണ്ടുറങ്ങു നീ

--
മകള്‍ക്ക് (2005), ജയരാജ്‌
രമേഷ് നാരായണ്‍ | അദ്നാന്‍ സാമി | കൈതപ്രം

അദ്നാന്‍ പാടിയത് സിനിമയില്‍ നിന്ന്..

ഗായത്രി അശോകന്‍ പാടിയും കേട്ടിട്ടുണ്ട്.. യൂ ട്യുബില്‍ ഇതാ

Tuesday, February 16, 2010

കണ്ണോട് കണ്ണോരം നീ കണിമലരല്ലേ

കണ്ണോട് കണ്ണോരം നീ കണിമലരല്ലേ.. കാതോടു കാതോരം തേനൊലിയൊലിയല്ലേ.. (കണ്ണോട്..)
അകലെയെതോ പൂവനിയില്‍ വിരിഞ്ഞുവെന്നാലും.. കണ്ണോട് കണ്ണോരം നീ കണിമലരല്ലേ

താരണിഞ്ഞും തളിരണിഞ്ഞുമോര്‍മയില്‍ ഓമനയായോഴുകി വന്നതാണു നീ (താരണിഞ്ഞും..)
വേനല്‍ പൊയ്കയില്‍ വേരറ്റു നീന്തും നീരാമ്പല്‍ കുരുന്നെങ്കിലും
കണ്ണോട് കണ്ണോരം നീ കണിമലരല്ലേ.. കാതോടു കാതോരം തേനൊലിയൊലിയല്ലേ..

ഏതോ മരച്ച്ചായ നീ തിരഞ്ഞകന്നാലും.. എങ്ങോ വന ഭൂമിയില്‍ പറന്നു പോയാലും (ഏതോ..)
താനേ മുകില്‍ മാനം നിന്നെ തേടി വന്നാലും.. നീറും മരുവായി മനം തേങ്ങിടും കിളിയേ
കാതോടു കാതോരം തേനൊലിയൊലിയല്ലേ..കണ്ണോട് കണ്ണോരം നീ കണിമലരല്ലേ..
അകലെയെതോ പൂവനിയില്‍ വിരിഞ്ഞുവെന്നാലും.. കണ്ണോട് കണ്ണോരം നീ കണിമലരല്ലേ

-----
എന്‍റെ മാമാട്ടിക്കുട്ടിയമ്മക്ക്
ഫാസില്‍ | യേശുദാസ്‌ | ജെറി അമല്‍ദേവ്(!) | ബിച്ചു തിരുമല(!)

! ഉറപ്പില്ല.

ശ്രദ്ധിച്ചോ? ചരണം കഴിഞ്ഞു തുണ്ടു പല്ലവി തുടങ്ങുന്നത് 'കാതോടു കാതോരം' എന്നാണ്. അങ്ങനെതന്നെ പാടിയതാണോ അതോ ദാസേട്ടന് തെറ്റിയതാണോ? ആവോ. പാട്ടിന്‍റെ ലിങ്ക് ഒന്നും കണ്ടില്ല. ഞാന്‍ തന്നെ പാടേണ്ടി വരും. :-).

Monday, February 15, 2010

പവിഴം പോല്‍ പവിഴാധരംപോല്‍ ..

പവിഴംപോല്‍ പവിഴാധരംപോല്‍ പനിനീര്‍ പൊന്‍മുകുളംപോല്‍..

പവിഴംപോല്‍ പവിഴാധരംപോല്‍ പനിനീര്‍ പൊന്‍മുകുളംപോല്‍
തുടുശോഭയെഴും നിറമുന്തിരി നിന്‍ മുഖസൌരഭമോ പകരുന്നു
പവിഴംപോല്‍ പവിഴാധരംപോല്‍ പനിനീര്‍ പൊന്‍മുകുളംപോല്‍

മാതളങ്ങള്‍ തളിര്‍ ചൂടിയില്ലേ
കതിര്‍ പാല്‍മണികള്‍ കനമാര്‍ന്നതില്ലേ
മദകൂജനമാര്‍ന്നിണ പ്രാക്കളില്ലേ         (മാതളങ്ങള്‍)
പുലര്‍ വേളകളില്‍ വയലേലകളില്‍
കണികണ്ടു വരാം കുളിര്‍ ചൂടി വരാം

പവിഴംപോല്‍ പവിഴാധരംപോല്‍ പനിനീര്‍ പൊന്‍മുകുളംപോല്‍

നിന്നനുരാഗമിതെന്‍സിരയില്‍
സുഖഗന്ധമെഴും മദിരാസവമായ്‌
ഇളമാനിണ നിന്‍ കുളുര്‍മാറില്‍ സഖീ        (നിന്നനുരാഗ..)
തരളാര്‍ദ്രമിതാ തലചായ്ക്കുകയായ്‌
വരൂ സുന്ദരി എന്‍ മലര്‍ ശയ്യയിതില്‍

പവിഴംപോല്‍ പവിഴാധരംപോല്‍ പനിനീര്‍ പൊന്‍മുകുളംപോല്‍
തുടുശോഭയെഴും നിറമുന്തിരി നിന്‍ മുഖസൌരഭമോ പകരുന്നു
പവിഴംപോല്‍ പവിഴാധരംപോല്‍ പനിനീര്‍ പൊന്‍മുകുളംപോല്‍
തുടുശോഭയെഴും നിറമുന്തിരി നിന്‍ മുഖസൌരഭമോ പകരുന്നു

പവിഴംപോല്‍ പവിഴാധരംപോല്‍
പനിനീര്‍ പൊന്‍മുകുളംപോല്‍

നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ (1986)
പി പദ്മരാജന്‍ / യേശുദാസ്‌ / ഓ എന്‍ വി കുറുപ്പ് / ജോണ്‍സന്‍ മാഷ്‌

ഇതെഴുതിയതാരാന്നു നോക്കി നടന്നപ്പോഴാ ബിജു രാമചന്ദ്രന്‍ ഇത് പാടിയത് കേട്ടത്. ബിജുവിന്‍റെ ശബ്ദം ശ്രദ്ധിക്കൂ.

pavizham pol | Music Upload