Saturday, October 30, 2010

ഇതിലേ..തോഴീ നിന്‍ പാതയിലിന്നൊരു പൂമരമായ്‌

ഇതിലേ..തോഴീ നിന്‍ പാതയിലിന്നൊരു പൂമരമായ്‌ ഞാനാകെയുലഞ്ഞു, തരളമായ് പൂത്തുനിറഞ്ഞു
തോഴീ നിന്‍ മണ്‍കുടില്‍ മുന്നിലെ ചെമ്പകച്ചില്ലയില്‍ സ്നേഹസുഗന്ധമായ്‌ നിന്നെത്തലോടുവാന്‍ വന്നു
തോഴീ നിന്‍ കാലടി മാത്രമീയായിരം പാടെഴും പൂഴിയില്‍ ഞാനിന്നു കണ്ടു...
തോഴീ... തോഴീ.. തോഴീ..

പാല്‍ക്കുടമേന്തി മുകിലുകള്‍ മീതെ മലകള്‍ തന്‍ പടി കേറും നേരം
തീരാദാഹവുമായി താഴ്വര താഴെ കുളിരിനു കൈ നീട്ടും നേരം
നറുമൊഴികള്‍ ചെവികളിലോതി പൊടിമഴതന്‍ കുസൃതികളാടി
തിരുനാള്‍ വരവറിയാറായി പ്രിയമൌനമിതലിയാറായി

ഇതിലേ..തോഴീ നിന്‍ പാതയിലിന്നൊരു പൂമരമായ്‌ ഞാനാകെയുലഞ്ഞു, തരളമായ് പൂത്തുനിറഞ്ഞു

മുറിവുകളില്‍ പാഴ്തരുവിനു പോലും പ്രണയമാം നീര്‍തുള്ളിയൂറി
ഈ ഓര്‍മ്മകള്‍ പോലെ മരതകവള്ളികള്‍ നീളുകയായ്‌ പടര്‍ന്നേറാന്‍
മെഴുതിരിതന്‍ പിടയും നാളം നിറമിഴിയില്‍ കതിരായ്‌ വിരിയും
തുടുനെറ്റിയില്‍ കുറിയടയാളം പ്രണയാക്ഷരമായി വിളങ്ങും

ഇതിലേ..തോഴീ നിന്‍ പാതയിലിന്നൊരു പൂമരമായ്‌ ഞാനാകെയുലഞ്ഞു, തരളമായ് പൂത്തുനിറഞ്ഞു
തോഴീ നിന്‍ മണ്‍കുടില്‍ മുന്നിലെ ചെമ്പകച്ചില്ലയില്‍ സ്നേഹസുഗന്ധമായ്‌ നിന്നെത്തലോടുവാന്‍ വന്നു
തോഴീ നിന്‍ കാലടി മാത്രമീയായിരം പാടെഴും പൂഴിയില്‍ ഞാനിന്നു കണ്ടു...
തോഴീ... തോഴീ.. തോഴീ..

സംഗീതം: രാജാമണി
പാടിയത്: അച്ചു രാജാമണി
വരികള്‍: റഫീഖ്‌ അഹമ്മദ്‌
ചിത്രം: എല്‍സമ്മ എന്ന പെണ്‍കുട്ടി (ലാല്‍ ജോസ്) (2010)

മറ്റൊരു പുതിയ ശബ്ദം. രാജാമണി സാറിന്‍റെ മകന്‍ അച്ചുവിന്‍റെ. ഹൃദ്യമായ വരികള്‍. ഒരു ഗസല്‍ പോലെ ഒരു പാട്ട്.