Saturday, December 10, 2011

ഓത്ത്പള്ളീലന്നു നമ്മള് പോയിരുന്ന കാലം

ഓത്ത്പള്ളീലന്നു നമ്മള് പോയിരുന്ന കാലം..
ഓര്‍ത്ത് കണ്ണീര്‍ വാര്‍ത്ത് നില്‍ക്കയാണ് നീല മേഘം..
കോന്തലക്കല് നീയെനിക്കായ്‌ കെട്ടിയ നെല്ലിക്ക..
കണ്ടു ചൂരല് വീശിയില്ലേ നമ്മുടെ മൊല്ലാക്ക

പാഠപുസ്തകത്തില്‍ മയില്‍പീലി വെച്ചു കൊണ്ട്
പീലി പെറ്റ് കൂട്ടുമെന്ന് നീ പറഞ്ഞു പണ്ട്
ഉപ്പ് കൂട്ടി പച്ച മാങ്ങ നമ്മളെത്ര തിന്നു
ഇപ്പോളക്കഥകളൊക്കെ നീ അപ്പടി മറന്ന്

കാട്ടിലെ കൊളാമ്പിപ്പൂക്കള്‍ നമ്മളെ വിളിച്ചു
കാറ്റ് കേറും കാട്ടിലെല്ലാം നമ്മളും കുതിച്ചു
കാലമാമിലഞ്ഞി എത്ര പൂക്കളെ കൊഴിച്ചു
കാത്തിരിപ്പും മോഹവും ഇന്ന് എങ്ങനെ പിഴച്ചു

ഞാനൊരുത്തന്‍ നീയൊരുത്തി.. നമ്മള്‍ രണ്ടിടക്ക്
വേലി കെട്ടാന്‍ കാലത്തിന്നുണ്ടാകുമോ കരുത്ത്
എന്‍റെ കണ്ണുനീര് തീര്‍ത്ത കായലിലിഴഞ്ഞു
നിന്‍റെ കളിത്തോണി നീ പോകുമോ തുഴഞ്ഞ്

P.T. Abdurahiman

http://www.muziboo.com/deepakp/music/othu-pallelannu-nammalu/

https://www.facebook.com/video/video.php?v=1441207482583&comments

Monday, May 23, 2011

മഴ

എന്തോ മോഴിയുവാന്‍ ഉണ്ടാകുമീ മഴക്കെന്നോടു മാത്രമായി
ഏറെ സ്വകാര്യമായി..
സന്ധ്യ തൊട്ടേ വന്നു നില്‍ക്കുകയാണവള്‍ എന്‍റെ ജനാലതന്നരികില്‍
ഇളം കുങ്കുമക്കാറ്റിന്‍റെ ചിറകില്‍
   (എന്തോ മോഴിയുവാന്‍ ഉണ്ടാകുമീ മഴക്കെന്നോടു മാത്രമായി
   ഏറെ സ്വകാര്യമായി..)

പണ്ട് തൊട്ടേ എന്നോടിഷ്ടമാണെന്നാവാം പാട്ടില്‍ പ്രിയമെന്നുമാവാം
എന്നോ പഠിച്ചു മറന്ന രാഗങ്ങളെ പിന്നെയുമോര്‍മിക്കയാവാം
ആര്‍ദ്രമൌനവും വാചാലമാവാം

മുകില്‍ മുല്ല പൂക്കുന്ന മാനത്തെ കുടിലിന്‍റെ തളിര്‍ വാതില്‍ ചാരിവരുമ്പോള്‍
മറ്റാരും കണ്ടില്ലെന്നാവാം എനിക്കവള്‍ ഇഷ്ടം തരാന്‍ വന്നതാവാം
പ്രിയപ്പെട്ടവള്‍ എന്‍ ജീവനാകാം
   (എന്തോ മോഴിയുവാന്‍ ഉണ്ടാകുമീ മഴക്കെന്നോടു മാത്രമായി
   ഏറെ സ്വകാര്യമായി..)

ഞാന്‍ തന്നെ മോഹിച്ചു വാഴുന്നോരീ മണ്ണില്‍ താനേ ലയിക്കുവാനാകാം
എന്‍ മാറില്‍ കൈ ചേര്‍ത്ത് ചേര്‍ന്നുറങ്ങാനാവാം എന്‍റെതായ്‌ തീരുവാനാവാം
സ്വയം എല്ലാം മറക്കുവാനാകാം

നിത്യമാം ശാന്തിയില്‍ നാമുറങ്ങുന്നേരം എത്രയോ രാവുകള്‍ മായാം
ഉറ്റവര്‍ വന്നു വിളിച്ചാലുണരുന്ന മറ്റൊരു ജന്മത്തിലാവാം
അന്നും ഉറ്റവള്‍ നീ തന്നെയാവാം
അന്നും മുറ്റത്തു പൂമഴയാവാം
അന്നും മുറ്റത്തു പൂമഴയാവാം

മഴ
വിധു പ്രതാപ്‌
മനു രമേശന്‍
S രമേശന്‍ നായര്‍

മോഹം കൊണ്ട് ഞാന്‍ ദൂരെയേതോ

മോഹം കൊണ്ട് ഞാന്‍ ദൂരെയേതോ
ഈണം പൂത്ത നാള്‍ മധു തേടി പോയി..
നീളെ താഴെ തളിരാര്‍ന്നു പൂവനങ്ങള്‍..
  (മോഹം കൊണ്ട് ഞാന്‍ ദൂരെയേതോ
  ഈണം പൂത്ത നാള്‍ മധു തേടി പോയി..)

കണ്ണില്‍ കത്തും ദാഹം ഭാവജാലം പീലി നീര്‍ത്തി
വര്‍ണ്ണങ്ങളാല്‍ മേലെ കതിര്‍മാല കൈകള്‍ നീട്ടി
  (കണ്ണില്‍ കത്തും ദാഹം ഭാവജാലം പീലി നീര്‍ത്തി
  വര്‍ണ്ണങ്ങളാല്‍ മേലെ കതിര്‍മാല കൈകള്‍ നീട്ടി)
സ്വര്‍ണത്തേരേറി ഞാന്‍ തങ്കത്തിങ്കള്‍ പോലെ
ദൂരെ ആകാശ നക്ഷത്രപ്പൂക്കള്‍തന്‍ തേരോട്ടം..

  (മോഹം കൊണ്ട് ഞാന്‍ ദൂരെയേതോ
  ഈണം പൂത്ത നാള്‍ മധു തേടി പോയി..)

മണ്ണില്‍പ്പൂക്കും മേളം രാഗഭാവം താലമേന്തി
തുമ്പികളായ് പാറി മണം തേടി ഊയലാടി
   (മണ്ണില്‍പ്പൂക്കും മേളം രാഗഭാവം താലമേന്തി
   തുമ്പികളായ് പാറി മണം തേടി ഊയലാടി)
നറും പുഞ്ചിരിപ്പൂവായ്‌ സ്വര്‍ണ കഞ്ചുകം ചാര്‍ത്തി
ആരും കാണാതെ നിന്നപ്പോള്‍ സംഗമ സായൂജ്യം

  (മോഹം കൊണ്ട് ഞാന്‍ ദൂരെയേതോ
  ഈണം പൂത്ത നാള്‍ മധു തേടി പോയി..)


ശേഷം കാഴ്ചയില്‍
ജാനകിയമ്മ
ജോണ്‍സണ്‍ മാഷ്‌

Sunday, May 15, 2011

ഏതോ വാര്‍മുകിലിന്‍

ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ്‌ നീ വന്നു .. (2)
ഓമലേ ജീവനില്‍ അമൃതേകാനായ്‌ വീണ്ടും
എന്നില്‍ ഏതോ ഓര്‍മകളായ് നിലാവിന്‍ മുത്തേ നീ വന്നു
ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ്‌ നീ വന്നു ..

നീയുലാവുമ്പോള്‍ സ്വര്‍ഗ്ഗം മണ്ണിലുണരുമ്പോള്‍ (2)
മാഞ്ഞുപോയൊരു പൂ താരം പോലും
കൈനിറഞ്ഞൂ വാസന്തം പോലേ
തെളിയും നിന്‍ ജന്മ പുണ്യം പോല്‍ ഏതോ..


ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ്‌ നീ വന്നു .. (2)
ഓമലേ ജീവനില്‍ അമൃതേകാനായ്‌ വീണ്ടും 
എന്നില്‍ ഏതോ ഓര്‍മകളായ് നിലാവിന്‍ മുത്തേ നീ വന്നു
ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ്‌ നീ വന്നു ..