നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറ കെട്ടാൻ
നീയല്ലാതാരുണ്ടെന്നുടെ കുടിലിൽ ഒരു നാൾ കുടി വെക്കാൻ
നീയല്ലാതാരുണ്ടിങ്ങനെ നിത്യം നിത്യം കത്തെഴുതാൻ
നീയല്ലാതാരുണ്ടെന്നും നീലിപ്പെണ്ണൊടു കഥ പറയാൻ
ഞാൻ വളർത്തിയ ഖൽബിലെ മോഹം പോത്ത് പോലെ വളർന്നല്ലോ .. ഞാൻ കാത്ത് കാത്ത് കുഴഞ്ഞല്ലോ.. - 2
കത്ത് മടക്കി തന്നില്ലല്ലോ കടപ്പുറത്ത് വന്നില്ലല്ലോ.
നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറ കെട്ടാൻ
നീയല്ലാതാരുണ്ടെന്നുടെ കുടിലിൽ ഒരു നാൾ കുടി വെക്കാൻ
ഞാൻ പഠിച്ചൊരു സിനിമാപ്പാട്ടുകൾ പോലുമിന്ന് മറന്നല്ലോ ഞാൻ നൂലുപോലെ മെലിഞ്ഞല്ലോ - 2
ചന്തയിലിന്നലെ വന്നില്ലല്ലോ രണ്ട് വാക്ക് പറഞ്ഞില്ലല്ലോ