ചന്ദന മണിവാതില്‍ പാതി ചാരി, ഹിന്ദോളം കണ്ണില്‍ തിരയിളക്കി..
ശൃംഗാര ചന്ദ്രികേ നീരാടി നീ നില്‍ക്കെ, എന്തായിരുന്നൂ മനസ്സില്‍..
എന്നോടെന്തിനൊളിക്കുന്നു നീ സഖീ, എല്ലാം നമുക്കൊരുപോലെയല്ലേ
അന്ത്യയാമത്തിലെ മഞ്ഞേറ്റു പൂക്കുമീ സ്വര്‍ണ്ണമന്ദാരങ്ങള്‍ സാക്ഷിയല്ലേ
നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ, യാമിനി കാമസുഗന്ധിയല്ലേ
മായാവിരലുകള്‍ തൊട്ടാല്‍ മലരുന്ന മാദക മൌനങ്ങള്‍ നമ്മളല്ലേ
ചന്ദന മണിവാതില്‍ പാതി ചാരി, ഹിന്ദോളം കണ്ണില്‍ തിരയിളക്കി..
ശൃങ്കാര ചന്ദ്രികേ നീരാടി നീ നില്‍ക്കെ, എന്തായിരുന്നൂ മനസ്സില്‍..
::----വെള്ളത്തണ്ട് പറഞ്ഞിട്ട്------::
മരിക്കുന്നില്ല ഞാന്‍ (1988)
പി കെ രാധാകൃഷ്ണന്
രവീന്ദ്രന് മാഷ് | വേണുഗോപാല്‍ | ഏഴാച്ചേരി രാമചന്ദ്രന്
'മേരി ആവാസ് സുനോ' യിലൂടെ പ്രശസ്തനായ പ്രദീപ് സോമസുന്ദരം പാടുന്നത് താഴെ.
Thursday, April 19, 2007
Subscribe to:
Posts (Atom)