മൌനത്തിന്‍ ഇടനാഴിയില്‍.. ഒരു ജാലകം..
മെല്ലെ തുറന്നതാരോ..ചെല്ലപ്പൂങ്കാറ്റോ പൂനിലാവോ..
പൂനിലാവിന്‍ തേരില്‍ വരും ഗന്ധര്‍വനോ..
(മൌനത്തിന്‍ ഇടനാഴിയില്‍.. ഒരു ജാലകം..)
ഏതോ രാഗഗാനം നിന്നില്‍ കൊതി ചേര്‍ക്കും നാളണഞ്ഞു
നീയരുളും സ്നേഹം ഒരു മാന്തളിരായ് എന്നും
തഴുകുന്നു നീ എന്നും എന്നുള്ളില്‍ ഈണം പാടും വീണ
കണ്ണിനു നാണപ്പൂക്കൂട..
(മൌനത്തിന്‍ ഇടനാഴിയില്‍.. ഒരു ജാലകം..)
വീണ്ടും നിന്നെ തേടും ഞാനൊരു മലരമ്പിന്‍ നോവറിഞ്ഞൂ..
ഏതിരുളിന്‍ താരം പ്രിയ സാന്ത്വനമായ് എന്നില്‍
തെളിയുന്നു മുത്താണോ പൂവാണോ സ്വപ്നം തേടും രൂപം
നീ വരു ഓണപ്പൂത്തുമ്പീ...
(മൌനത്തിന്‍ ഇടനാഴിയില്‍.. ഒരു ജാലകം..)
===============
ചിത്രം: മാളൂട്ടി (1990)
സംഗീതം: ജോണ്‍സന്‍ മാഷ്
വരികള്‍: പഴവിള രമേശന്‍
പാട്ടിവിടെ
Monday, May 21, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment