വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം
വാരിവിതറും തൃസന്ധ്യ പോകേ..
അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍ കളമധുരമാം കാലൊച്ച കേട്ടൂ..
മധുരമാം കാലൊച്ച കേട്ടു..
ഹൃദയത്തിന്‍ തന്തിയിലാരോ വിരല്‍ തൊടും
മൃദുലമാം നിസ്വനം പോലേ..
ഇലകളില്‍ ജലകണം ഇറ്റുവീഴുംപോലെന്‍
ഉയിരില്‍ അമൃതം തളിച്ച പോലേ..
തരള വിലോലം നിന്‍ കാലൊച്ച കേട്ടു ഞാന്‍
അറിയാതെ കോരിത്തരിച്ചു പോയി..
അറിയാതെ കോരിത്തരിച്ചു പോയി
ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ
മധുകരം നുകരാതെയുഴറും പോലേ
അരിയ നിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍
പൊരുളറിയാതെ ഞാന്‍ നിന്നു
നിഴലുകള്‍ കളമെഴുതുന്നൊരെന്‍ മുന്നില്‍
മറ്റൊരു സന്ധ്യയായ് നീ വന്നു
മറ്റൊരു സന്ധ്യയായ് നീ വന്നു
------------------------------------
"ഇടനാഴിയില്‍ ഒരു കാലൊച്ച" എന്ന ചിത്രത്തില്‍ നിന്നു.
ദക്ഷിണാമൂര്‍ത്തി സ്വാമി | യേശുദാസ് | ഓ എന്‍ വി കുറുപ്പ്
Tuesday, May 15, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment