പകലൊന്നു മാഞ്ഞ വീഥിയിലെ കുഞ്ഞു താമരേ..
പുകമഞ്ഞു മേയുമോര്‍മയുമായ് തേടി ആരെ നീ
വിളറും നീലിമ പോലിനിയോ നീ തനിയെ
ഇരുളിന്‍ പൊയ്കയിലെ.. നൊമ്പരമായ് മാറുന്നു..
ഇളവെയിലുമ്മ തരും പുലരികള്‍ ഇന്നകലെ
പരിഭവമോടെ വരും രജനികള്‍ ഇന്നരികെ..
ഒറ്റക്കാവുമ്പോള്‍ മുറ്റത്തെത്തുമ്പോള്‍ നെഞ്ചം പിടഞ്ഞോ?
വരണ്ട ചുണ്ടിലേതോ മുറിഞ്ഞ ഗാനമെന്നോ..
വരുന്നതോര്‍ത്തു കൊണ്ടേ തിരിഞ്ഞു നോക്കിയെന്നോ
മുള്ള് ഒന്ന് കൊണ്ട് പോറി നിന്‍റെ ഉള്ളം നോവില്‍ നീറുന്നോ?
(പകലൊന്നുമാഞ്ഞ വീഥിയിലെ കുഞ്ഞു താമരേ..)
സുഖമൊരു തീക്കനലായ് എരിയുകയാണുയിരില്‍
സ്വരമൊരു വേദനയായ് കുതിരുകയാണിതളില്‍..
എന്നിട്ടും നീയോ ലാളിക്കുന്നെന്നോ വിണ്ണിന്‍ മിഴിയേ
പിരിഞ്ഞു പോയ നാളില്‍ കരിഞ്ഞു നിന്‍റെ മോഹം..
കരഞ്ഞു തീരുവാനോ വിരിഞ്ഞ നിന്‍റെ ജന്മം
സ്വപ്നങ്ങളന്നുമിന്നുമൊന്നുപോലെ താനേ.. പൊള്ളുന്നു..
പകലൊന്നു മാഞ്ഞ വീഥിയിലെ കുഞ്ഞു താമരേ..
പുക മഞ്ഞു മേയുമോര്‍മയുമായ് തേടി ആരെ നീ
സംഗീതം: വിദ്യാസാഗര്‍
പാടിയത്: ബലറാം
വരികള്‍: വയലാര്‍ ശരത്ചന്ദ്രവര്‍മ
ചിത്രം: നീലത്താമര (ലാല്‍ ജോസ്)
Wednesday, June 9, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment