ആരോ കമഴ്ത്തിവെച്ചോരോട്ടുരുളി പോലെ ആകാശത്താവണിത്തിങ്കള്‍ (ആരോ..)
പഴകിയോര്‍മയാല്‍ മിഴിനീരു വാര്‍ക്കും (പഴകിയോര്‍മയാല്‍..)
പാഴിരുള്‍ തറവാടെന്‍ മുന്നില്‍
ഒരിക്കല്‍ കൂടിയീ തിരുമുറ്റത്തെത്തുന്നു
ഓണനിലാവും ഞാനും ഈ ഓണനിലാവും ഞാനും
ആരോ കമഴ്ത്തിവെച്ചോരോട്ടുരുളി പോലെ ആകാശത്താവണിത്തിങ്കള്‍
ഉണ്ണിക്കാലടികള്‍ പിച്ചനടന്നോരീ മണ്ണിനെ ഞാനിന്നും സ്നേഹിക്കുന്നു (ഉണ്ണിക്കാലടികള്‍..)
ആര്‍ദ്രമാം ചന്ദനത്തടിയിലെരിഞ്ഞോരെന്‍ അച്ഛന്‍റെ ഓര്‍മയെ സ്നേഹിക്കുന്നു
അരത്തുടം കണ്ണീരാലത്താഴം വിളമ്പിയോരമ്മതന്നോര്‍മയെ സ്നേഹിക്കുന്നു
ഞാന്‍ അമ്മതന്‍ ഓര്‍മയെ സ്നേഹിക്കുന്നു
ആരോ കമഴ്ത്തിവെച്ചോരോട്ടുരുളി പോലെ ആകാശത്താവണിത്തിങ്കള്‍
അന്നെന്നാത്മാവില്‍ മുട്ടിവിളിച്ചോരാ ദിവ്യമാം പ്രേമത്തെ ഓര്‍മ്മിക്കുന്നു (അന്നെനാത്മാവില്‍..)
പൂനിലാവിറ്റിയാല്‍ പൊള്ളുന്ന നെറ്റിയിലാദ്യത്തെ ചുംബനം സൂക്ഷിക്കുന്നു
വേര്‍പിരിഞ്ഞെങ്കിലും നീ എന്നെ ഏല്‍പിച്ച വേദന ഞാനിന്നും സൂക്ഷിക്കുന്നു
എന്‍റെ വേദന ഞാനിന്നും സൂക്ഷിക്കുന്നു.
ആരോ കമഴ്ത്തിവെച്ചോരോട്ടുരുളി പോലെ ആകാശത്താവണിത്തിങ്കള്‍
പഴകിയോര്‍മയാല്‍ മിഴിനീരു വാര്‍ക്കും പാഴിരുള്‍ തറവാടെന്‍ മുന്നില്‍
ഒരിക്കല്‍ കൂടിയീ തിരുമുറ്റത്തെത്തുന്നു
ഓണനിലാവും ഞാനും ഈ ഓണനിലാവും ഞാനും
----
തിരുവോണക്കൈനീട്ടം
വിദ്യാസാഗര്‍| യേശുദാസ് | ഗിരീഷ് പുത്തഞ്ചേരി
Tuesday, February 23, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment