കണ്ണോട് കണ്ണോരം നീ കണിമലരല്ലേ.. കാതോടു കാതോരം തേനൊലിയൊലിയല്ലേ.. (കണ്ണോട്..)
അകലെയെതോ പൂവനിയില്‍ വിരിഞ്ഞുവെന്നാലും.. കണ്ണോട് കണ്ണോരം നീ കണിമലരല്ലേ
താരണിഞ്ഞും തളിരണിഞ്ഞുമോര്‍മയില്‍ ഓമനയായോഴുകി വന്നതാണു നീ (താരണിഞ്ഞും..)
വേനല്‍ പൊയ്കയില്‍ വേരറ്റു നീന്തും നീരാമ്പല്‍ കുരുന്നെങ്കിലും
കണ്ണോട് കണ്ണോരം നീ കണിമലരല്ലേ.. കാതോടു കാതോരം തേനൊലിയൊലിയല്ലേ..
ഏതോ മരച്ച്ചായ നീ തിരഞ്ഞകന്നാലും.. എങ്ങോ വന ഭൂമിയില്‍ പറന്നു പോയാലും (ഏതോ..)
താനേ മുകില്‍ മാനം നിന്നെ തേടി വന്നാലും.. നീറും മരുവായി മനം തേങ്ങിടും കിളിയേ
കാതോടു കാതോരം തേനൊലിയൊലിയല്ലേ..കണ്ണോട് കണ്ണോരം നീ കണിമലരല്ലേ..
അകലെയെതോ പൂവനിയില്‍ വിരിഞ്ഞുവെന്നാലും.. കണ്ണോട് കണ്ണോരം നീ കണിമലരല്ലേ
-----
എന്‍റെ മാമാട്ടിക്കുട്ടിയമ്മക്ക്
ഫാസില്‍ | യേശുദാസ് | ജെറി അമല്‍ദേവ്(!) | ബിച്ചു തിരുമല(!)
! ഉറപ്പില്ല.
ശ്രദ്ധിച്ചോ? ചരണം കഴിഞ്ഞു തുണ്ടു പല്ലവി തുടങ്ങുന്നത് 'കാതോടു കാതോരം' എന്നാണ്. അങ്ങനെതന്നെ പാടിയതാണോ അതോ ദാസേട്ടന് തെറ്റിയതാണോ? ആവോ. പാട്ടിന്‍റെ ലിങ്ക് ഒന്നും കണ്ടില്ല. ഞാന്‍ തന്നെ പാടേണ്ടി വരും. :-).
Tuesday, February 16, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment