Sunday, February 21, 2010

ചാഞ്ചാടിയാടി ഉറങ്ങു നീ

ചാഞ്ചാടിയാടി ഉറങ്ങു നീ.. ചരിഞ്ഞാടിയാടി ഉറങ്ങു നീ..
ആകാശത്തൂഞ്ഞാലാട് നീ.. കാണാക്കിനാ കണ്ടുറങ്ങു നീ

അമ്പോറ്റിയെ നീ കണ്ടോണ്ടുറങ്ങുമ്പം കല്‍ക്കണ്ട കുന്നോന്നു കാണായ് വരും
കല്‍ക്കണ്ട കുന്നിന്‍റെ ഉച്ചീല് ചെല്ലുമ്പോള്‍ അമ്പിളി തമ്പ്രാന്‍റെ കൊലോം കാണാം
ആ കൊലോത്തെത്തുമ്പോ അവിടെ എന്തൊരു രസമെന്നോ
പാല്‍ക്കാവടി ഉണ്ട് അരികെ പായസ പുഴയുണ്ട്
അവിടെ കാത്തുകാത്തോരമ്മ ഇരിപ്പുണ്ട്

ചാഞ്ചാടിയാടി ഉറങ്ങു നീ.. ചരിഞ്ഞാടിയാടി ഉറങ്ങു നീ..
ആകാശത്തൂഞ്ഞാലാട് നീ.. കാണാക്കിനാ കണ്ടുറങ്ങു നീ

അമ്മ നടക്കുമ്പോള്‍ ആകാശച്ചെമ്പോന്നിന്‍ ചിലമ്പാതെ ചിലമ്പുന്ന പാദസരം
അമ്മേടെ കയ്യിലെ കിങ്ങിണി കളിപ്പാട്ടം കിലുങ്ങാതെ കിലുങ്ങുന്ന കിലുക്കാംപെട്ടി
ആ പെട്ടി തുറന്നാലോ അതില്‍ ആയിരം നക്ഷത്രം.
ആ നക്ഷത്രകൂട്ടില്‍ നിറയെ സ്നേഹപ്പൂങ്കിളികള്‍
കിളി പാടും പാട്ടിലോരമ്മമനസ്സുണ്ട്

ചാഞ്ചാടിയാടി ഉറങ്ങു നീ.. ചരിഞ്ഞാടിയാടി ഉറങ്ങു നീ..
ആകാശത്തൂഞ്ഞാലാട് നീ.. കാണാക്കിനാ കണ്ടുറങ്ങു നീ

--
മകള്‍ക്ക് (2005), ജയരാജ്‌
രമേഷ് നാരായണ്‍ | അദ്നാന്‍ സാമി | കൈതപ്രം

അദ്നാന്‍ പാടിയത് സിനിമയില്‍ നിന്ന്..

ഗായത്രി അശോകന്‍ പാടിയും കേട്ടിട്ടുണ്ട്.. യൂ ട്യുബില്‍ ഇതാ

No comments: