Saturday, December 10, 2011

ഓത്ത്പള്ളീലന്നു നമ്മള് പോയിരുന്ന കാലം

ഓത്ത്പള്ളീലന്നു നമ്മള് പോയിരുന്ന കാലം..
ഓര്‍ത്ത് കണ്ണീര്‍ വാര്‍ത്ത് നില്‍ക്കയാണ് നീല മേഘം..
കോന്തലക്കല് നീയെനിക്കായ്‌ കെട്ടിയ നെല്ലിക്ക..
കണ്ടു ചൂരല് വീശിയില്ലേ നമ്മുടെ മൊല്ലാക്ക

പാഠപുസ്തകത്തില്‍ മയില്‍പീലി വെച്ചു കൊണ്ട്
പീലി പെറ്റ് കൂട്ടുമെന്ന് നീ പറഞ്ഞു പണ്ട്
ഉപ്പ് കൂട്ടി പച്ച മാങ്ങ നമ്മളെത്ര തിന്നു
ഇപ്പോളക്കഥകളൊക്കെ നീ അപ്പടി മറന്ന്

കാട്ടിലെ കൊളാമ്പിപ്പൂക്കള്‍ നമ്മളെ വിളിച്ചു
കാറ്റ് കേറും കാട്ടിലെല്ലാം നമ്മളും കുതിച്ചു
കാലമാമിലഞ്ഞി എത്ര പൂക്കളെ കൊഴിച്ചു
കാത്തിരിപ്പും മോഹവും ഇന്ന് എങ്ങനെ പിഴച്ചു

ഞാനൊരുത്തന്‍ നീയൊരുത്തി.. നമ്മള്‍ രണ്ടിടക്ക്
വേലി കെട്ടാന്‍ കാലത്തിന്നുണ്ടാകുമോ കരുത്ത്
എന്‍റെ കണ്ണുനീര് തീര്‍ത്ത കായലിലിഴഞ്ഞു
നിന്‍റെ കളിത്തോണി നീ പോകുമോ തുഴഞ്ഞ്

P.T. Abdurahiman

http://www.muziboo.com/deepakp/music/othu-pallelannu-nammalu/

https://www.facebook.com/video/video.php?v=1441207482583&comments